വ്ളാഡിവോസ്റ്റോക്: റഷ്യയുടെ കിഴക്കന്‍ മേഖലയുടെ വികസനത്തിനായി ഇന്ത്യ 100 കോടി ഡോളര്‍ വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കന്‍ മേഖലയുടെ വികസനത്തിനായി ഇന്ത്യ റഷ്യയുമായി തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സാന്നിധ്യത്തില്‍ മോദി പറഞ്ഞു.
അഞ്ചാമത് ഈസ്റ്റേണ്‍ എക്ണോമിക് ഫോറത്തില്‍ സമഗ്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. റഷ്യയുടെ ആക്റ്റ് ഫാര്‍ ഈസ്റ്റ് പോളിസിയുടെ ഭാഗമായി കിഴക്കന്‍ മേഖലയില്‍ ഇന്ത്യന്‍ സര്‍ക്കാറിനും സജീവമായി ഇടപെടാന്‍ കഴിഞ്ഞിട്ടുണ്ട്. കിഴക്കന്‍ മേഖലയുടെ വികസനം എന്നത് സാന്പത്തിക നയത്തിന് പുതിയ മാനം നല്‍കുന്നതാണെന്നും മോദി പറഞ്ഞു.
വ്യാപാരം, പ്രതിരോധം, ബഹിരാകാശം, എണ്ണ-വാതകം, ആണവോര്‍ജം, സമുദ്രപാത എന്നിവയില്‍ ഇന്ത്യ-റഷ്യ സഹകരണം പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ പുടിനുമായി മോദി നടത്തിയ കൂടിക്കാഴ്ചയില്‍ നേരത്തെ ധാരണയായിരുന്നു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയ മോദി, റഷ്യയുടെ കിഴക്കന്‍ മേഖല സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്.


