ഇസ്ലാമാബാദ് : ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇത് സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കുമെന്നു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ മസൂദ് അസറിന്റെ സഹോദരന് അബ്ദുള്‍ റൗഫ് അസ്ഗര്‍ അടക്കം 44 ഭീകരരെ കരുതല്‍ തടവില്‍ ആക്കിഎന്നും പാകിസ്ഥാനിലെ ദേശീയ സുരക്ഷാ കമ്മിറ്റി (എന്‍.എസ്.സി)യുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നുമുള്ള വിവരവും പാകിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തതിരുന്നു കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

