ടെഹ്റാന്: പാകിസ്ഥാന് വീണ്ടും മുന്നറിയിപ്പ് നല്കി ഇറാന്. ഭീകരവാദികള്‍ക്കെതിരെ പാകിസ്ഥാന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന് സര്‍ക്കാരിലെ ഉന്നതരും സൈന്യവും വ്യക്തമാക്കി.

അയല്‍രാജ്യങ്ങളുടെ അതിര്‍ത്തിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പാക്കിസ്ഥാനാണെന്ന് ഇറാനിലെ ഐആര്‍ജിസി കുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ജനറല്‍ ഖ്വാസം സുലൈമാനി പറഞ്ഞു.


