പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പക്ഷേ പിറന്നാള്‍ ആഘോഷം മാറ്റിവെച്ചില്ല. ഇന്നലെ പാരീസില്‍ നടന്ന ആഘോഷത്തില്‍ ക്രച്ചസില്‍ ആണ് നെയ്മര്‍ എത്തിയത്.
പി എസ് ജിയിലെ താരങ്ങളും നെയ്മറിന്റെ കുടുംബവും ആഘോഷത്തില്‍ പങ്കെടുത്തു. ഇന്നേക്ക് 27 വയസ് പൂര്‍ത്തിയാവുകയാണ് നെയ്മറിന്. കഴിഞ്ഞ ആഴ്ചയേറ്റ പരിക്ക് കാരണം നടക്കാന്‍ കഴിയാത്ത നെയ്മര്‍ ഇപ്പോള്‍ ക്രചസ് ഉപയോഗിച്ചാണ് നടക്കുന്നത്. 2 മാസത്തോളം നെയ്മര്‍ പുറത്തായിരിക്കും എന്ന് ക്ലബ് വ്യക്തമാക്കിയിരുന്നു.ഇന്നലെ നടന്ന ആഘോഷ പരുപാടിയില്‍ ഇരുന്നോറോളം ആള്ക്കാര് പങ്കെടുത്തു.

