വാഷിങ്ടൻ: യുഎസിലെ ഫ്ലോറിഡയിൽ 136 യാത്രക്കാരുമായി വിമാനം നദിയിലേക്കു വീണു. ഫ്ലോറിഡ ജാക്സൺവില്ല നാവിക വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങാൻ ശ്രമിക്കെ സെന്റ് ജോൺസ് നദിയിലേക്ക് ബോയിങ് 737 വിമാനം വീഴുകയായിരുന്നു.

ക്യൂബയിലെ ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തിൽനിന്നു വരികയായിരുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.40ന് റൺവേയ്ക്കു സമീപത്തുള്ള നദിയിലേക്കു തെന്നിനീങ്ങിയാണ് അപകടത്തിൽപെട്ടത്. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് ജാക്സൺവില്ല മേയർ ട്വിറ്ററിൽ അറിയിച്ചു. വിമാനം നദിയിൽ മുങ്ങിയിട്ടില്ല. യുഎസ് സൈന്യത്തിനായി ചാർട്ട് ചെയ്ത മിയാമി എയർ ഇന്റർനാഷനലിന്റെ വിമാനമാണ് അപകടത്തിൽപെട്ടതെന്നാണു വിവരം.
#JSO Marine Unit was called to assist @NASJax_ in reference to a commercial airplane in shallow water. The plane was not submerged. Every person is alive and accounted for. pic.twitter.com/4n1Fyu5nTS
— Jax Sheriff's Office (@JSOPIO) May 4, 2019


