അബുദാബി: അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ഔദ്യോഗിക സ്വീകരണം നല്കി. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ചര്‍ച്ചകള്‍ക്കാണ് അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് സാക്ഷിയാകുന്നത്.
യുഎഇ ഭരണാധികാരികളുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ ഉപസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരുമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയത്. രണ്ട് വര്‍ഷമായി തുടരുന്ന യെമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ പിന്തുണയും മാര്‍പാപ്പ യുഎഇ ഭരണാധികാരികളെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വത്തിക്കാനിലെയും യുഎഇയിലെയും ഉന്നതതല ഉദ്ദ്യോഗസ്ഥരും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.


