ദുബായ്: യു.എ.ഇ ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. ഇതോടെ രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് ശിക്ഷയില്ലാതെ രാജ്യം വിടാനുള്ള അവസരം ലഭിക്കും. താമസരേഖകള്‍ ശരിയാക്കാന്‍ ഇനിയും സാധിക്കാത്തവര്‍ക്ക് ഒരുമാസം കൂടി സമയം നീട്ടിക്കിട്ടുകയും ചെയ്യും. ആഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് ഇത് രണ്ടാം തവണയാണ് നീട്ടി വെയ്ക്കുന്നത്. യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഒരുമാസത്തേക്ക് കൂടി പൊതുമാപ്പ് നീട്ടിയത്. ഡിസംബര്‍ രണ്ടിന് പുതിയ കാലാവധി നിലവില്‍ വന്നു.
പൊതുമാപ്പ് നിലവില്‍ വന്നതോടെ 30 ദിവസം കൂടി ആനുകൂല്യങ്ങള്‍ ലഭിക്കും. താമസരേഖകള്‍ക്ക് നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം.
പൊതുമാപ്പിന്റെ കാലാവധി നീട്ടണമെന്ന് ചില രാജ്യങ്ങളുടെ എംബസികള്‍ യു.എ.ഇയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ആഗസ്റ്റ് ആദ്യം ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയെന്നായിരുന്നു ആദ്യത്തെ പ്രഖ്യാപനം. തുടര്‍ന്ന് നവംബര്‍ 30വരെ നീട്ടി. ഇതാണ് വീണ്ടും ഡിസംബര്‍ 31 വരെ നീട്ടിയിരിക്കുന്നത്.

