ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉപരോധവും സമ്മര്‍ദവും അവസാനിപ്പിക്കാന്‍ അമേരിക്ക തയ്യാറാകണമെന്ന് കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ നിലപാട്. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നും ഉന്നിന്റെ കത്ത് കിട്ടിയതായും ട്രംപ് സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും ഇതുവരെ നടന്ന ചര്‍ച്ചകളിലെല്ലാം പുരോഗതിയുണ്ടായിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.


