റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം. പുതിയ റഫറണ്ടം അനുസരിച്ച് പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് 2036 വരെ അധികാരത്തില്‍ തുടരാനാകും. ആറുവര്‍ഷം വീതമുള്ള രണ്ടു ടേം കൂടി ലക്ഷ്യമിട്ടാണ് പുടിന് ഭരണഘടനാ ഭേദഗതി കൊണ്ടു വന്നത്. നിയമ ഭേദഗതിക്ക് അനുകൂലമായി 76.9 ശതമാനം റഷ്യക്കാര്‍ വോട്ട് ചെയ്തു. ഏഴ് ദിവസ മാണ് ഭരണഘടനാ ഭേദഗതിക്ക് പിന്തുണ തേടിയുള്ള വോട്ടെടുപ്പ് നീണ്ടത്. 60 ശതമാനം പേരാണ് വോട്ട് ചെയ്തത് എന്ന് റഷ്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. 67 വയസ്സുള്ള പുടിന് 20 വര് ഷമായി പ്രധാനമന്ത്രി, പ്രസിഡന്റ് പദവികള്‍ വഹിച്ചുവരികയാണ്. നിലവിലെ പ്രസിഡന്റ് പദവിയുടെ കാലാവധി 2024 വരെയാണുള്ളത്.

