അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന അക്രമങ്ങള്‍ വര്ധച്ചുകൊണ്ടിരിക്കുകയാണ്. അക്രമകാരികള്‍ക്ക് ഭീഷണിയുമായി ട്രംപ് എത്തിയിരിക്കുകയാണ് ഇപ്പോള്‍. അമേരിക്കയില്‍ അക്രമകാരികളെ തുരത്താന്‍ സൈന്യത്തെ ഇറക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
മേയര്‍മാരും ഗവര്‍ണര്‍മാരും ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്നും നഗരങ്ങളില്‍, തെരുവുകളില്‍ ആവശ്യത്തിന് നാഷണല്‍ ഗാര്‍ഡുകളെ വിന്യസിക്കണമെന്നും ഗവര്‍ണര്‍മാര്‍ വിഷയം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സൈന്യത്തെ ഇറക്കി പ്രശ്നം പരിഹരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.


