ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമാക്രമണത്തിനെതിരേ ഐക്യരാഷ്ട്ര സഭയെ സമീപിക്കാനൊരുങ്ങി പാക്കിസ്ഥാന്. ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ വന്‍തോതില്‍ പൈന്മരക്കാട് നശിച്ചെന്നും പരിസ്ഥിതിക്കു കോട്ടം സംഭവിച്ചെന്നുമാണ് പാക്കിസ്ഥാന് ആരോപണം ഉന്നയിച്ചത്. ഈ വിഷയം യുഎന്നില്‍ ഉന്നയിക്കാനാണ് പാക്കിസ്ഥാന് ശ്രമിക്കുന്നത്.
തങ്ങളുടെ സംരക്ഷിത വനമേഖലയില്‍ ഇന്ത്യന്‍ ജെറ്റുകള്‍ ബോംബാക്രമണം നടത്തിയെന്ന് പാക് കാലാവസ്ഥാ വ്യതിയാനമന്ത്രി മാലിക് അമീന് അസ്ലം പറഞ്ഞു. ഡസന്‍ കണക്കിനു പൈന്‍ മരങ്ങള്‍ ആക്രമണത്തില്‍ നശിച്ചതെന്നും ഗുരുതരമായ പ്രകൃതി നശീകരണം സംഭവിച്ചെന്നും മാലിക് പറഞ്ഞു. പ്രകൃതി ഭീകരത എന്നാണ് പാകിസ്ഥാന് ഇന്ത്യയുടെ വ്യോമാക്രമണത്തെ വിശേഷിപ്പിച്ചത്.


