സ്വന്തം സ്കൂളിലെ വിദ്യാർഥിക്ക് നഗ്ന വീഡിയോ അയച്ച കേസിൽ സ്കൂൾ സെക്രട്ടറിയായ യുവതി അറസ്റ്റിൽ. 14 വയസുള്ള വിദ്യാർഥിക്കാണ് യുവതി സ്വന്തം നഗ്ന വീഡിയോ അയച്ചത്. ഫ്ളോറിഡയിലെ ന്യൂപോർട്ടിൽ ഹെയ്തർ മതേയ്സൺ (25) എന്ന യുവതിയാണ് അറസ്റ്റിലായത്.
സ്നാപ് ചാറ്റിലാണ് യുവതി വിദ്യാർഥിക്ക് വീഡിയോ അയച്ചത്. പാന്റ്സ് ഇല്ലാതെ ഷർട്ട് മാത്രം ധരിച്ച നിലയിലുള്ള വീഡിയോ ആയിരുന്നു. വീഡിയോ ലഭിച്ച വിദ്യാർഥി സംഭവം മാതാവിനെ കാണിച്ചതോടെയാണ് കേസിലേക്ക് നീങ്ങിയത്. പൊലീസിനോട് യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കൂടുതൽ കുട്ടികൾക്ക് ഇവർ ഇത്തരത്തിൽ വീഡിയോ അയക്കാറുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.


