മാഞ്ചസ്റ്റര്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ ആരോപണവുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്. 20 വര്‍ഷം മുമ്ബ് ഒരു വിരുന്നിനെത്തിയപ്പോള്‍ ജോണ്സണ് ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകയായ ഷാര്‍ലറ്റ് എഡ്വേര്‍ഡ്സ് ആരോപിച്ചു. എന്നാല്‍ ആരോപണം ബ്രിട്ടീഷ് പ്രധാനമന്ത്രി നിഷേധിച്ചു.
സണ്‍ഡേ ടൈംസ് പത്രത്തിലെ ലേഖനത്തിലൂടെയാണ് ഷാര്‍ലെറ്റ് ആരോപണം ഉന്നയിച്ചത്. 1999ല്‍ ഒരു മാസിക പുറത്തിറക്കല്‍ ചടങ്ങിനിടെയാണു സംഭവം. വിരുന്നിനിടെ മദ്യലഹരിയിലായ ജോണ്സണ് തന്നെയും അപ്പുറത്തിരുന്ന സ്ത്രീയെയും തൊട്ടുവെന്നു ഷാര്‍ലറ്റ് ആരോപിക്കുന്നു. എന്നാല്‍ ഷാര്‍ലെറ്റിന്റെ ആരോപണം അസത്യമാണെന്ന് ജോണ്സണ് പ്രതികരിച്ചു. അന്ന് അദ്ദേഹം മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ ഒന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഷാര്‍ലെറ്റിന്റെ മറുപടി.
If the prime minister doesn’t recollect the incident then clearly I have a better memory than he does https://t.co/pbcLJThkqP
— Charlotte Edwardes (@chedwardes) September 29, 2019


