ബംഗ്ലാദേശ് അടക്കമുള്ള വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സംയുക്ത സംരംഭത്തിന് വിവിധ കമ്പനികള്‍ തമ്മില്‍ ധാരണയായി. ഇന്ത്യന്‍ ഓയിലിന്റെ ദുബൈ ആസ്ഥാന ശാഖയായ IOC മിഡില്‍ ഈസ്റ് FZE, ബെക്സിംകോ ഗ്രൂപ്പിന് കീഴിലുള്ള RR ഹോള്‍ഡിങ്സ് ലിമിറ്റഡ് എന്നീ കമ്പനികളാണ് സംയുക്ത കരാറില്‍ ഒപ്പുവച്ചു. ഇന്നലെ നടന്ന ചടങ്ങില്‍ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക, സ്റ്റീല്‍ മന്ത്രി ശ്രീ ധര്‍മ്മേന്ദ്ര പ്രധാന് അധ്യക്ഷനായിരുന്നു. കൂടാതെ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേശകന് ശ്രീ സല്മാന് ഫസ്ലുര് റഹ്മാന്, വൈദ്യുതി-ഊര്‍ജം-ധാതുവിഭവങ്ങള്‍ എന്നിവയുടെ ചുമതലയുള്ള ബംഗ്ലാദേശ് മന്ത്രി ശ്രീ നസ്രുള് ഹമീദ് എന്നിവരും ചടങ്ങില്‍ ഉണ്ടായിരുന്നു.
ഇന്ത്യയും ബംഗ്ലദേശും തമ്മില്‍ ദീര്‍ഘനാളായി പിന്തുടരുന്ന ഊഷ്മള ബന്ധം ഇനിയും തുടരുമെന്ന് ശ്രീ പ്രധാന് ചടങ്ങില്‍ അനുസ്മരിച്ചു. ‘അയല്പക്കം ആദ്യം’ നയത്തിന്റെ ഭാഗമായി ബംഗ്ലാ ദേശുമായി ഒരു ‘എനര്‍ജി ബ്രിഡ്ജ് ‘ നിര്‍മ്മിക്കാനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വീക്ഷണത്തിന്റെ ഭാഗമാണ് ഈ സംയുക്ത നീക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംയുക്ത സംരഭ കരാറിനെപ്പറ്റി സംസാരിക്കവെ, പ്രധാന്‍മന്ത്രി ഉജ്ജ്വല യോജനയിലൂടെ ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍ എല്‍പിജി വിജയകരമായി ലഭ്യമാക്കിയ ഇന്ത്യന്‍ ഓയിലിന്, ഈ മേഖലയിലുള്ള പരിചയ സമ്പത്ത് ബംഗ്ലാദേശിലെ എല്‍പിജി ഉപയോഗം വര്‍ധിപ്പിക്കാന്‍ സഹായകരമാകുമെന്ന് ശ്രീ പ്രധാന് വിശ്വാസം പ്രകടിപ്പിച്ചു. ശുദ്ധമായ പാചക ഇന്ധന ലഭ്യത വര്‍ധിക്കുന്നതിലൂടെ ബംഗ്ലാദേശില്‍ സാമൂഹിക-സാമ്പത്തിക മാറ്റങ്ങള്‍ക്കും ഈ സംരംഭം ഊര്‍ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


