ഒമാനില്‍ ഇറാന് ആക്രമണം. ദുഖും തുറമുഖത്ത് രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായെന്ന് ഒമാന്‍ അറിയിച്ചു. ഡ്രോണുകളില്‍ ഒന്ന് തൊഴിലാളികളുടെ താമസ കേന്ദ്രത്തില്‍ പതിച്ചു. ഒരു തൊഴിലാളിക്ക് പരുക്കേറ്റെന്നാണ് വിവരം. ഖസബ് തുറമുഖത്ത് കപ്പലിന് നേരെയും ആക്രമണമുണ്ടായി
ഒമാനില്‍ ഖസബ് തുറമുഖത്താണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ജീവനക്കാരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. ഈ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. കപ്പലില്‍ 15 ഇന്ത്യക്കാരും അഞ്ച് ഇറാന് പൗരന്മാരുമുണ്ടായിരുന്നു. കപ്പല്‍ ജീവനക്കാര്‍ നിലവില്‍ സുരക്ഷിതരാണ്. എണ്ണക്കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.


