സൗദി: സൗദിയില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മുന്നൂറോളം പേരെ അഗ്നിശമന സേനയും സുരക്ഷാവിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്നു രക്ഷപ്പെടുത്തി. ഞായര്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ ഒഴുക്കില്‍പെട്ട് കാണാതായവരുടെ മൃതദേഹമാണ് അഗ്നിശമന സേന കണ്ടെടുത്തത്.
കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ചും താഴ്ന്ന പ്രദേശങ്ങളില്‍ തുടര്‍ന്നവരാണ് ദുരന്തത്തിന് ഇരയായവരില്‍ കൂടുതലും.

