
മൂവാറ്റുപുഴ: യു.ഡി.എഫ് സെക്രട്ടറിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ മുന്‍ എം.എല്‍.എയുമായ ജോണി നെല്ലൂരിന്റെയും ചിന്നമ്മ ജോണിയുടെയും മകന് സോണി നെല്ലൂരും കാഞ്ഞാണി മാങ്ങാന് വീട്ടില്‍ സൈമണ്‍ സീന ദമ്പദികളുടെ മകള്‍ ഇസബെല്ലയും വിവാഹിതരായി.കോതമംഗലം മെത്രാന് മാര്‍.ജോര്‍ജ്ജ് മഠത്തികണ്ടത്തിലിന്റെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം.

ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്, മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്, പൊലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് .വി.കെ മോഹനന്,എം.പി.മാരായ ജോയ്സ് ജോര്‍ജ്ജ്, ജോസ്.കെ. മാണി,ജോയി എബ്രഹാം,

എം.എല്‍.എമാരായ എല്‍ദോ എബ്രഹാം, അനൂപ് ജേക്കബ്,ആന്റണി ജോണ്‍, പി.സി.ജോര്‍ജ്ജ്,മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്,കെ.രാജന്, കെ.സി.ജോസഫ്, റോയി.എം.ജോണ്‍, വി.കെ.ഇബ്രാഹിം കുഞ്ഞ്,

മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്,മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്മാന് ഉഷ ശശിധരന്,മുന്‍ എം.പി.ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍എം.എല്‍.എമാരായ ഗോപി കോട്ടമുറിയ്ക്കല്‍, ബാബു പോള്‍, ജോസഫ് വാഴയ്ക്കന് എന്നിവരടക്കം നിരവധിപേര്‍ വധൂവരന്മാര്ക്ക് ആശംസ നേര്‍ന്നു.



