ഇന്ത്യാക്കാരായ രണ്ട് വിദ്യാർത്ഥികളുടെ പ്രകടനത്തിന്റെ ടിക് ടോക് വീഡിയോ കണ്ട് അഭിനന്ദിച്ച്ജിംനാസ്റ്റിക്സ് റാണി നാദിയ കൊമനേച്ചി. നാദിയ ആ വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഷെയർ ചെയ്യുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ വീഡിയോ പത്തു ലക്ഷത്തിലധികം പേർ ഇതിനോടകം കണ്ടുകഴിഞ്ഞു.
അതിശയകരം എന്നാണ് വീഡിയോ പങ്ക് വെച്ച് നാദിയ കുറിച്ചത്. അയ്യായിരത്തിലധികം പേർ നാദിയയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. വിരമിച്ച താരമാണെങ്കിലും നാദിയയ്ക്ക് ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുണ്ട്.
സ്കൂൾ യൂണിഫോമിലാണ് കുട്ടികളുടെ പ്രകടനം. തോളിൽ സ്കൂൾ ബാഗുമുണ്ട്. എന്നാൽ ബാഗിന്റെ ഭാരമൊന്നും കുട്ടികളുടെ പ്രകടനത്തെ ബാധിക്കുന്നതേയില്ല. കൃത്യതയോടെ ആയാസരഹിതമായ വിധത്തിൽ രണ്ട് കുട്ടികളും മലക്കം മറിയുകയും കൈക്കുത്തി മറിയുകയും ചെയ്യുന്നുണ്ട്.
This is awesome pic.twitter.com/G3MxCo0TzG
— Nadia Comaneci (@nadiacomaneci10) August 29, 2019


