ഇസ്ലാമാബാദ്: ഭീകരവാദസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ സ്ഫോടനം. ആശുപത്രിയില്‍ സ്ഫോടനം നടന്ന വിവരം ചിലര്‍ ട്വിറ്ററിര്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
Huge #blast at Military Hospital in #Rawalpindi, #Pakistan. 10 injured shifted to emergency.
Jaish-E-Mohammad Chief Maulana Masood Azahar is admitted here.Completely Media blackout by Army. Media asked Strictly not to cover this story@a_siab @nidkirm @GulBukhari @mazdaki pic.twitter.com/sTIYrJ7sAn— Ahsan Ullah MiaKhail (@AhsanUlMiakhail) June 23, 2019
സ്ഫോടനം നടന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നും സംഭവസ്ഥലത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ലെന്നുമാണ് വിവരം. സ്ഫോടനത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റതായും മസൂദ് അസറിനെ ആശുപത്രിയില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയതായും സൂചനയുണ്ട്.
#RAWALPINDI footage from the scene of the explosion. Rescue 1122 are on scene! Rescue 1122 are on scene, 7 injured people have been transported to A&E. pic.twitter.com/nM7iW5tlZb
— Asfand Khan (@_rescueranger) June 23, 2019


