ലഖ്നൗ: സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് ഷൂ ധരിപ്പിച്ച് ബിജെപി മന്ത്രി. ഉത്തർപ്രദേശിലെ ബിജെപി മന്ത്രിയായ ചൗധരി ലക്ഷ്മി നാരായണ്‍ സിങ്ങാണ് ഉദ്യോഗസ്ഥനെക്കൊണ്ട് തന്റെ ഷൂ ധരിപ്പിച്ചത്. കഴിഞ്ഞ ദിവസം ഷഹ്ജഹാന്‍പൂരില്‍ നടന്ന യോഗാ ദിന ആഘോഷ പരിപാടിയ്ക്കിടെയായിരുന്നു സംഭവം.
#WATCH: UP Minister Laxmi Narayan gets his shoelace tied by a government employee at a yoga event in Shahjahanpur, yesterday. pic.twitter.com/QbVxiQM7bI
— ANI UP (@ANINewsUP) June 22, 2019
ചൗധരി ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ധരിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം സംഭവത്തെ ന്യായീകരിച്ചുകൊണ്ട് മന്ത്രി തന്നെ രംഗത്തെത്തി. ആരെങ്കിലും ഒരാളെ ചെരുപ്പ് ധരിക്കാൻ സഹായിക്കുകയാണെങ്കിൽ അത് അഭിനന്ദിക്കേണ്ട കാര്യമാണെന്നായിരുന്നു ചൗധരി പറഞ്ഞത്. യുപിയിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ന്യൂനപക്ഷകാര്യ, ക്ഷീര വികസന വകുപ്പ് മന്ത്രിയാണ് ചൗധരി ലക്ഷ്മി നാരായണ്‍ സിങ്.


