പ്രിട്ടോറിയ: ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ പുറകില്‍ പിടിച്ച് വീല്‍ച്ചെയറില്‍ യാത്ര ചെയ്യുന്നയാളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ തരംഗമാകുന്നു. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലെ തിരക്കേറിയ ഹൈവേയിലാണ് സംഭവം.
I gave up, this country needs more than lukau's resurrection ???? ???? pic.twitter.com/Obq4Ve81nE
— Mr T ???? (@Dzhavhelo1) March 5, 2019
ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ പുറകുഭാഗത്തുള്ള കമ്പിയില്‍ പിടിച്ച് വീല്‍ച്ചെയറില്‍ ട്രക്കിനൊപ്പമാണ് ഇയാള്‍ സഞ്ചരിക്കുന്നത്. ഹൈവേയില്‍ ഒത്ത നടുവിലൂടെ ഓടുന്ന ട്രക്കില്‍ പിടിച്ചാണ് ഇയാളുടെ അഭ്യാസം. എന്നാല്‍ വീഡിയോ അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി അതിവിദഗ്ധമായി ട്രക്കില്‍ നിന്ന് പിടിവിടുകയും തന്റേതായ രീതിയില്‍ നിയന്ത്രിക്കാനും ഇയാള്‍ ശ്രമിക്കുന്നതായി കാണാം.
എന്നാല്‍ ഇയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും പ്രിട്ടോറിയയിലെ സ്ഥിരം താരമാണെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞ വീഡിയോയുടെ പ്രതികരണങ്ങളിലുള്ളത്.


