ബംഗലൂരു: കർണാടകയിലെ മധുർ പട്ടണത്തില്‍ തിരക്കേറിയ റോഡില്‍ മുട്ടയിട്ട മൂര്‍ഖന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ സംഭവം പുറംലോകമറിഞ്ഞത്. നഗരത്തിൽ താമസിക്കുന്ന അധ്യാപകന്റെ വീടിനുള്ളിൽ കണ്ടെത്തിയ മൂർഖൻ പാമ്പിനെ ഇയാള്‍ റോഡിലേക്ക് എടുത്തിടുകയായിരുന്നു.
അതിനു ശേഷം സമീപത്തെ പാമ്പുപിടുത്താക്കരെ വിവരം അറിയിച്ചു. എന്നാൽ പമ്പുപിടുത്തക്കാരന്‍ എത്തും മുന്‍പേ മൂര്‍ഖന്‍ നിരത്തിലേക്ക് ഇഴഞ്ഞു നീങ്ങി. തിരക്കേറിയ റോഡിലെത്തിയ പാമ്പ് അവിടെത്തന്നെ മുട്ടകളിടാൻ തുടങ്ങി. റോഡിലിറങ്ങിയ പാമ്പ് മുട്ടയിടുന്ന ദൃശ്യങ്ങൾ അധ്യാപകൻ തന്നെയാണ് പകർത്തിയത്.


