മോസ്കോ: തീപിടിച്ച യാത്രാ വിമാനത്തിലെ 41 യാത്രക്കാര്‍ പൊള്ളലേറ്റ് മരിച്ചു. തീ പിടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തിറക്കിയതിന് പിന്നാലെ വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു.
റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തില്‍നിന്ന് 78 യാത്രക്കാരുമായി മുര്മാന്ക് നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പര്‍ജെറ്റ്-100 വിമാനത്തിനാണ് തീപിടിച്ചത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി എട്ടരയോടെ അപകടം.
പറന്നുയര്‍ന്നയുടന്‍ തീപിടിച്ചതിനെ തുടര്‍ന്ന്, അടിയന്തര ലാന്‍ഡിങ്ങിന് അനുമതി ലഭിച്ചെങ്കിലും ആദ്യതവണ ലാന്‍ഡിങ് ശ്രമം പരാജയപ്പെടുകയായിരുന്നു. രണ്ടാം തവണത്തെ ശ്രമത്തിലാണ് വിമാനത്തിന് ലാന്‍ഡ് ചെയ്യാനായത്. അപ്പൊഴേക്കും തീ പടര്‍ന്നിരുന്നു.
Six people reportedly injured after a Moscow-Murmansk flight made an emergency landing after takeoff at Sheremyetevo & started on fire. Here you can see the plane's rescue slide inflate and people slide down it https://t.co/WQYimoHFAf
— Alec Luhn (@ASLuhn) May 5, 2019