മുംബൈ: ഇറച്ചിക്കോഴികളെ കയറ്റിയ ലോറികള്‍ മഹിം റെയില്വേസ്റ്റഷന് പരിസരത്ത് നിര്‍ത്തിയിട്ടതായി ആരോപിച്ചാണ് ലോറി ഡ്രൈവര്‍മാരെയും ജീവനക്കാരെയും ശിവസേനാ നേതാവും സംഘവും കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തത്. ഇവര്‍ രണ്ട് ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം.
#WATCH Mumbai: Shiv Sena Corporator Milind Vaidya assaulted chicken traders near Machimar Colony in Mahim, over chicken carriers' vehicles being parked in Mahim area near railway station. (Note: Strong language) pic.twitter.com/Dqd2aZOSmN
— ANI (@ANI) July 5, 2019
വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിടുന്നത് പ്രദേശത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി മിലിന്ദ് വൈദ്യ ആരോപിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ബൃഹ്മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഈ പ്രശ്നം ഉന്നയിക്കുന്നു.
ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഇപ്പോള്‍ നിയമം കൈയ്യിലെടുക്കേണ്ടിവന്നതെന്നും വൈദ്യ പറയുന്നു.
നേതാക്കളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെയും സാധാരണ ജനങ്ങളെയും വിവിധ കാരണങ്ങളുടെ പേരില്‍ ആക്രമിക്കുന്ന നിരവധി സംഭവങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കിടയില്‍ പുറത്തുവന്നിരുന്നു.
മധ്യപ്രദേശിലെ ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയയുടെ മകനും എംഎല്‍എയുമായ ആകാശ് വിജയവര്‍ഗിയയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആക്രമിച്ച സംഭവം വലിയ വിവാദമായിരുന്നു. മുംബൈ-ഗോവ ഹൈവേയിലെ കങ്കവാലിയില് കോണ്‍ഗ്രസ് എംഎല്‍എ നിതേഷ് നാരായണ്‍ റാണെയും അനുയായികളും ബക്കറ്റില്‍ ചെളി നിറച്ച് എന്‍ജിനീയറായ പ്രകാശ് ഷേദേക്കറുടെ മേല്‍ ഒഴിക്കുന്ന വീഡിയോ വ്യാഴാഴ്ചയാണ് പുറത്തുവന്നത്.
എന്‍ജിനീയറെ പിന്നീട് പാലത്തില്‍ കെട്ടിയിടുകയും ചെയ്തു. പ്രദേശത്തെ ഒരു സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തീകരിക്കാന്‍ വൈകുന്നതായി ആരോപിച്ചാണ് എംഎല്‍എയും കൂട്ടരും എന്‍ജിനീയറുടെ നേരെ അതിക്രമം കാട്ടിയത്.


