അഹമ്മദാബാദ്: കുടിവെള്ള ക്ഷാമ പ്രശ്നം അറിയിക്കാനെത്തിയ സ്ത്രീയെ റോഡിലിട്ട് ചവിട്ടിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് ബിജെപി എംഎല്‍എ. 22 വര്‍ഷത്തെ തന്റെ സജീവ രാഷ്ട്രീയ ജീവിതത്തിനിടയിലെ ആദ്യത്തെ സംഭവമാണിതെന്ന് ബല്‍റാം തവാനി പറഞ്ഞു.
#WATCH BJP's Naroda MLA Balram Thawani kicks NCP leader (Kuber Nagar Ward) Nitu Tejwani when she went to his office to meet him over a local issue yesterday. Nitu Tejwani has registered a complaint against the MLA. #Gujarat pic.twitter.com/dNH2Fgo5Vw
— ANI (@ANI) June 3, 2019
എംഎല്‍എയ്ക്കൊപ്പം മാധ്യമങ്ങളെ കണ്ട മര്‍ദനമേറ്റ സ്ത്രീ എംഎല്‍എയുടെ കൈയില്‍ രാഖി കെട്ടിക്കൊടുത്തു. ഇവര്‍ എംഎല്‍എയ്ക്കു മധുരം നല്‍കുകയും ചെയ്തു. ഗുജറാത്തിലെ നരോദ മണ്ഡലത്തിലെ എംഎല്‍എയാണ് ബല്‍റാം തവാനി.
പരാതി നല്കാന് ഓഫീസിലെത്തിയ എന്‍സിപി അംഗമായ വാര്‍ഡ് മെന്പറെയാണ് ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ തവാനി മര്‍ദിച്ചത്. പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണെന്നും പരിഹാരം കാണമെന്നുമുള്ള നിവേദനവുമായാണ് വനിതാ വാര്‍ഡ് മെന്പര് എംഎല്‍എയെ കാണാനെത്തിയത്. എന്നാല്‍ ഒരു കാരണവുമില്ലാതെ ബല്‍റാം തവാനി യുവതിയെയും ഭര്‍ത്താവിനെയും മര്‍ദിക്കുകയായിരുന്നു. എംഎല്‍എയുടെ അനുയായികളും ഇവരെ ആക്രമിച്ചു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവം വിവാദമായതോടെ വിശദീകരണവുമായി ബല്‍റാം തവാനി രംഗത്തെത്തി. തന്നെ ആക്രമിക്കാനാണ് അവര്‍ എത്തിയതെന്നും തനിക്കു നേരെയുണ്ടായ മര്ദനശ്രമത്തെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു എംഎല്‍എയുടെ ആദ്യ വിശദീകരണം.


