വ്യത്യസ്തമായ യാത്ര ചെയ്യുന്ന ദമ്പതികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നഗ്നരായി യാത്ര ചെയ്യുന്ന ദമ്പതികള്‍… നിങ്ങള്‍ വിശ്വസിക്കുമോ. നിക്കും ലിന്‍സും ഭാര്യ ഭര്ത്താക്കാന്മാരാണ്. ഇവര്‍ ലോകമെമ്പാടും ചുറ്റി സഞ്ചരിക്കുന്നവരാണ്.നിക്കും ലിന്‍സും ഒരു വര്‍ഷത്തോളമായി ലോകം ചുറ്റി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട്.
അവരുടെ സമയവും പണവും എല്ലാം പുതിയ ആളുകള്‍ക്കായി, പുതിയ സംസ്കാരങ്ങള്‍ കണ്ടെത്തുന്നതിനും ഈ ലോകത്ത് എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് വിശാലമായ വീക്ഷണം നേടുന്നതിനും വേണ്ടിയാണ് ചെലവഴിക്കുന്നത്. നഗ്നമായിട്ടാണ് യാത്ര ചെയ്യുന്നത്. നഗ്നത സാധാരണവല്‍ക്കരിക്കുക, ശാരിരികമായി ആത്മവിശ്വാസം കൈവരിക്കുക എന്നിവയാണ് ഈ യുവദമ്പതികളുടെ പ്രധാന ലക്ഷ്യം.
ക്രൊയേഷ്യ, ഗ്രീസ്, ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളിലെ മനോഹരമായ സ്ഥലങ്ങളില്‍ ഈ ദമ്പതികള്‍ സന്തോഷത്തോടെ നഗ്നരായി നില്ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ നഗ്നരായി യാത്ര ചെയ്യുക എന്നത് ഒരു ഭ്രാന്തന് ആഗ്രഹം മാത്രമല്ല നിക്കിനും ലിന്‍സിനും. നേച്ചറിസം എന്ന ആശയം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്ന ബോധപൂര്‍വ്വമായൊരു നീക്കം കൂടിയാണിവര്ക്കിത്.
നിങ്ങളുടെ നഗ്ന ശരീരം തുറന്നുകാട്ടുന്നതില്‍ മോശമായ ഒന്നുമില്ലെന്നാണ് ഇവരുടെ അഭിപ്രായം. മാത്രമല്ല നമ്മുടെ ശരീരവും പ്രകൃതിയുടെ ഭാഗമാണെന്നും അതിന് ലിംഗഭേദവും പ്രായവുമൊന്നുമില്ലെന്നും ഈ ദമ്പതികള്‍ പറയുന്നു. എന്നാല്‍ ഇതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഇവര്‍ക്ക് നന്നായി അറിയാം. പലയിടത്തുനിന്നും ആക്രമണങ്ങള്‍ വരെ നേരിടേണ്ടിവന്നിട്ടുണ്ട്. കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാല്‍ അവരുടെ ഔദ്യോഗിക പേജ് ഫേസ്ബുക്ക് തടഞ്ഞു. കൂടാതെ, അല്‍ബേനിയയിലും ഗ്രീസിന്റെ ചില ഭാഗങ്ങളിലും അവര്‍ക്കെതിരെ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്.
പക്ഷേ അതൊന്നും അവരെ പിന്നോട്ടടിച്ചില്ല. പകരം കൂടുതല്‍ ശക്തിപെടാനുള്ള ഊര്‍ജ്ജമാണ് നല്‍കിയത്. തങ്ങളുടെ ദൗത്യവുമായി ഇനിയും പല രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ തന്നെയാണ് ദമ്പതികളുടെ തീരുമാനവും.


