രാജ്യത്ത് ഓണ്‍ലൈന്‍ ടാക്സി സേവനമായ യൂബര്‍ സര്‍വീസ് പുനരാരംഭിച്ചു. മാര്‍ച്ച് 25ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സര്‍വീസ് നിര്‍ത്തിവച്ച സ്ഥാപനം മെയ് 4 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പച്ച, ഓറഞ്ച് സോണുകളില്‍ മാത്രമേ യൂബര്‍ സര്‍വീസ് നടത്തുകയുള്ളു. ഇതോടെ മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്രീന്‍ സോണായ കൊച്ചിയില്‍ യൂബര്‍ ഓടിത്തുടങ്ങും. ഗ്രീന്‍ സോണില്‍പ്പെട്ട കട്ടക്ക്, ജംഷഡ്പൂര്‍, ദമന്‍, സില്‍വാസ, ഗുവാഹത്തി എന്നിവിടെയും യൂബര്‍ സേവനം ലഭ്യമാകും. അമൃത്സര്‍, ഹൂബ്ലി, പഞ്ച്കുല, ഉദയ്പൂര്‍, അസന്‍സോള്‍, വാപി, ഡെഹ്രാഡൂണ്‍, മംഗലാപുരം. രാജ്കോട്ട്, ഗുരുഗ്രാം എന്നിവയാണ് യൂബര്‍ സേവനം ലഭ്യമാകുന്ന ഓറഞ്ച് സോണില്‍പ്പെട്ട പ്രദേശങ്ങള്‍.
കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും യൂബര്‍ സര്‍വീസ് നടത്തുക : യാത്രക്കാര്‍ യൂബറില്‍ കയറുന്നതിന് മുമ്പും ശേഷവും കൈ നന്നായി വൃത്തിയാക്കണം. യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഫെയ്സ് മാസ്ക്ക് ഉപയോഗിച്ചിരിക്കണം. ക്യാഷ് പേയ്മെന്റിന് പകരം ഡിജിറ്റല്‍ പേയ്മെന്റിനാകും മുന്‍ഗണന നല്‍കുക.


