മോട്ടോറോളയുടെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലെത്തിയത് മാര്‍ച്ചിലാണ്. മോട്ടോറോള റേസര്‍ എന്നാണ് പുതിയ സെറ്റിന്റെ പേര്. തുടക്കത്തില്‍ ഇതിന്റെ വില 1,24,999 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിലകുറച്ച് കുറഞ്ഞു. ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോണിന് പ്ലാസ്റ്റിക് ബോഡിയും അലുമിനിയം ഫ്രയിമുമാണ് ഉള്ളത്. രണ്ട് സ്ക്രീനുകളാണ് ഹാന്‍ഡ്സെറ്റിനുള്ളത്. 2142 x 876 പിക്സല്‍ റസലൂഷനിലുള്ള 6.2 ഇഞ്ച് ഫ്ലെക്സിബിള്‍ പി-ഒലെഡ് എച്ച്ഡി+ ഫ്ളക്സ് വ്യൂ ഡിസ്പ്ലേയാണ് ഇതിന്രെ സവിശേഷത.
രണ്ടാമത്തെ ഡിസ്പ്ലേ 2.7 ഇഞ്ച് ജി ഒലെഡ് ആണ്. 600×800 പിക്സല്‍ റസലൂഷനാണ് ഈ സ്ക്രീനിനുള്ളത്. സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസര്‍ ചിപ്പ് ആണ് മോട്ടോ റേസറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണില്‍ ഇ-സിം സൗകര്യം മാത്രമാണുള്ളത്. സാധാരണ സിംകാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാനാവില്ല. ആറ് ജിബി റാം ശേഷിയും 128 ജിബി സ്റ്റോറേജ് സൗകര്യവും ഫോണിനുണ്ട്. അതിനാല്‍ തന്നെ മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല.


