വാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിരോധ വകുപ്പായ പെന്റഗണുമായി ഓപ്പണ്‍ എഐ കരാറില്‍ ഒപ്പുവച്ചതിനെതിരേ വ്യാപക പ്രതിഷേധം. കരാര്‍ പുറത്തുവന്നതിന് പിന്നാലെ 25 ലക്ഷത്തിലധികം ഉപഭോക്താക്കൾ ചാറ്റ് ജിപിടി ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സിന്റെ രഹസ്യ ശൃംഖലകളില്‍ എഐ മോഡലുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്കുന്ന കരാറിലാണ് കമ്പനി ഒപ്പുവച്ചത്. കഴിഞ്ഞ ശനിയാഴ്ച മാത്രം അമേരിക്കയില്‍ ചാറ്റ് ജിപിടി ആപ്പ് അണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 29.5 ശതമാനം വര്‍ധനവുണ്ടായതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


