മൂവാറ്റുപുഴ : മാനവ സേവാ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ജന്മാഷ്ടമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു . മാധ്യമ കീര്‍ത്തി പുരസ്കാരം ജന്മഭൂമി കൂത്താട്ടുകുളം ലേഖകന്‍ സുനീഷ് മണ്ണത്തൂരിനും അധ്യാപക കീര്‍ത്തി പുരസ്കാരം കാരമല സെന്റ് പീറ്റേഴ്സ് എല്‍പി സ്കൂളിലെ അധ്യാപിക കെ. പി ശ്രീകലയ്ക്കും കലാ കീര്‍ത്തി പുരസ്കാരം പ്രശസ്ത വാദ്യമേള കലാകാരന് രജീഷ് മുത്തോലപുരത്തിനും ആണ് ലഭിച്ചിരിക്കുന്നത്.
മാനവസേവ ട്രസ്റ്റ് കൂത്താട്ടുകുളം കോഴിപ്പിള്ളി ഏര്‍പ്പെടുത്തിയിട്ടുള്ള ജന്മാഷ്ടമി പുരസ്കാര ജേതാക്കളെ പത്രസമ്മേളനത്തില്‍ മാനവസേവ ട്രസ്റ്റ് പ്രസിഡന്റ് ദീപക് എസ്, സെക്രട്ടറി പി.എം മനോജ് ട്രഷറര്‍ രാഹുല്‍ രാധാകൃഷ്ണന് ശ്രീകൃഷ്ണജയന്തി ആഘോഷ പ്രമുഖ് അനികുമാര്‍ സി എസ് , ജനറല്‍ കണ്‍വീനര്‍ ശ്രീജിത്ത് ചന്ദ്രന് , നിധി പ്രമുഖ് എന്‍.കെ. അഭിലാഷ് എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപിച്ചു. പ്രശസ്ത സിനിമാതാരവും അവതാരകയും ആയ മീനാക്ഷി ശ്രീകൃഷ്ണജയന്തി ദിവസമായ ആഗസ്റ്റ് 26 തിങ്കളാഴ്ച വൈകിട്ട് 4മണിക്ക് കോഴിപ്പിള്ളി ഭഗവതി ക്ഷേത്രാങ്കണത്തില്‍ വെച്ച് ജേതാക്കളെ പുരസ്കാരം നല്കി ആദരിക്കും.