കൊച്ചി: കേരള ഹിന്ദി പ്രചാര സഭ എറണാകുളം ശാഖ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന – ഗീതാഞ്ജലി ഏര്‍പ്പെടുത്തിയ പ്രഥമ ഹിന്ദി ദര്ശന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്ന അകാലത്തില്‍ പൊലിഞ്ഞ എം.ജി. ഉദയന്‍, സുഭാഷ് കുന്നത്തേരി, വി.പി. സന്തോഷ് എന്നിവരുടെ സ്മരണാര്‍ത്ഥമാണ് വിവിധ അവാര്‍ഡുകള്‍ നല്‍കുന്നത്.
എം.ജി. ഉദയന്‍ സ്മാരക ഹിന്ദിദര്ശന്സാമൂഹിക പ്രവര്‍ത്തക അവാര്‍ഡിന് ആലുവ എവര്‍ഗ്രീന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി കെ.എസ്. ഹീരയെ തിരഞ്ഞെടുത്തു. സുഭാഷ് കുന്നത്തേരി സ്മാരക ഹിന്ദിദര്ശന് മാദ്ധ്യമ അവാര്‍ഡിന് കൂത്താട്ടുകുളം പ്രസ് ക്ളബ് സെക്രട്ടറി സുനീഷ് മണ്ണത്തൂരും വി.പി. സന്തോഷ് സ്മാരക ഹിന്ദിദര്ശന് കലാസംസ്കാരിക അവാര്‍ഡിന് ഗായകന് കൊച്ചിന് മന്‍സൂറും അര്‍ഹനായി. ഇതോടൊപ്പം ചന്ദ്രകലാഭട്ട് സ്മാരക ഹിന്ദി അദ്ധ്യാപക പുരസ്കാരങ്ങളുടെ വിതരണവും നടക്കും.
ജൂണ്‍ 23ന് രാവിലെ പത്തിന് എറണാകുളം അദ്ധ്യാപക ഭവനില്‍ നടക്കുന്ന രണ്ടാമത് പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ ഹൈബി ഈഡന് എം.പി അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് എം.എന്‍. ഗിരി, സെക്രട്ടറി ഹേമലത കൃഷ്ണകുമാര്‍, ട്രഷറര്‍ ഷെമി കരിപ്പായി എന്നിവര്‍ അറിയിച്ചു.