തൊടുപുഴ : എം പി കപ്പിന് തുടക്കമായി തൊടുപുഴ., നെഹ്റു യുവ കേന്ദ്ര ഇടുക്കിയും, തൊടുപുഴ സോക്കർ സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന എം.പി (മെമ്പർ ഓഫ് പാർലമെന്റ് ) കപ്പ് ഫുട്ബാള്‍ മത്സരത്തിന് തുടക്കം. മത്സരം ഇടുക്കി എംപി അഡ്വ ഡീൻ കുര്യാക്കോസ് ഉൽഘാടനം ചെയ്തു . മദ്യവും മയക്കുമരുന്നിനെയും മാറ്റിനിർത്തി യുവതലമുറയെ ഫുട്ബോൾ ലഹരിയിൽ എത്തിക്കുന്നതിന് മത്സരം.
പാർലമെന്റ് മണ്ഡലത്തിലെ 20 തോളം ടീംമുകൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു . ചടങ്ങിൽ കേരളാ ഫുട്ബോൾ അസോസിയേഷൻ ഹോണററി പ്രസിഡന്റ് ടോം ജോസ് കുന്നേൽ അധ്യാക്ഷത വഹിച്ചു. സോക്കർ സ്കൂൾ ഡയറക്ടർ പി എ സലിംകുട്ടി സ്വാഗതം പറഞ്ഞു . നെഹ്റു യുവകേന്ദ്ര ഇടുക്കി ഓഫീസർ സച്ചിൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ ഇന്ത്യൻ ഫുട്ബോൾ താരം രാഹുൽ ആശംസകൾ നേർന്നു യോഗത്തിന് എം ച്ച് സജീവ് (ഡിഫ് എ) സെക്രട്ടറി സജീവ് നന്ദി പറഞ്ഞു