അമേരിക്ക: പ്രീസീസണ് മത്സരങ്ങള്‍ക്കായി ബാഴ്സലോണ ടീം അമേരിക്കയില്‍ എത്തി. 26 അംഗ സംഘവുമായാണ് ബാഴ്സലോണ അമേരിക്ക എത്തിയിരിക്കുന്നത്. 26 അംഗങ്ങളില്‍ പകുതിയും ബാഴ്സലോണ യൂത്ത് ടീമിലെ അംഗങ്ങളാണ്. സീനിയര്‍ ടീമിലെ മിക്കവരും ലോകകപ്പില്‍ കളിച്ചതിനാല്‍ ഇപ്പോഴും വിശ്രമത്തിലാണ്. പുതിയ സൈനിംഗായ ബ്രസീലിയന്‍ താരം മാല്‍കോം നാളെ അമേരിക്കയില്‍ എത്തി ടീമിനൊപ്പം ചേരും. ടെര്‍സ്റ്റേഗനും ഉടന്‍ ടീമിനൊപ്പം ചേരും.
ബാഴ്സലോണയ്ക്ക് ഒപ്പം അവരുടെ വനിതാ ടീമും പ്രീസീസണായി യാത്ര ചെയ്യുന്നുണ്ട്. ജൂലൈ 28ന് ടോട്ടന്‍ഹാമും ആയാണ് ബാഴ്സലോണയുടെ ആദ്യ പ്രീസീസണ് മത്സരം. അമേരിക്കയില്‍ വെച്ച് തന്നെ എ എസ് റോമയേയും, എസി മിലാനെയും ബാഴ്സലോണ നേരിടും.