മൂവാറ്റുപുഴ: കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ. ) അഫിലിയേഷനുള്ള മൂവാറ്റുപുഴഫുട്ബോള് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങും കായിക പ്രതിഭകള്‍ക്ക് ആദരവും, പുസ്തക പ്രകാശനവും നവംബര്‍ 22 ന് നടക്കും. വൈകിട്ട് 6ന് ചാലിക്കടവ് റോയല്‍ ഫുഡ് കോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിൽ പുതിയ ഭാരവാഹികളായ എൽദോ ബാബുവട്ടക്കാവിൽ (പ്രസിഡൻ്റ്) അഡ്വ.റഹീം പൂക്കടശ്ശേരി (ജന. സെക്രട്ടറി) പി.എം. അമീർ അലി (ട്രഷറർ) എന്നിവരടക്കമുളള പുതിയ ഭാരവാഹികൾ ചുമതലയേൽക്കും.

എൽദോ ബാബുവട്ടക്കാവിൽ, അഡ്വ.റഹീം പൂക്കടശ്ശേരി, പി.എം. അമീർ അലി
ചടങ്ങില്‍ ലോകപ്രശസ്ത ഫുട്ബോള്‍ കമന്റേറ്റർ ഷൈജു ദാമോദരന്‍ മുഖ്യ അതിഥിയാകും. മുന്‍ സന്തോഷ് ട്രോഫി താരവും കെ.എഫ്.എ. എക്സി.അംഗ വുമായ പി.എ. സലീംക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.

ഷൈജു, സലീം കുട്ടി
മനോരമ ന്യൂസ് സ്പോര്‍ട്സ് എഡിറ്റർ ജീന പോൾ രചിച്ച 2018 റഷ്യന്‍ ലോകകപ്പ് പുസ്തകം “ഓര്‍മ്മക്കപ്പ് 2018 ” പ്രകാശനം ക്ലബ്ബ് രക്ഷാധികാരി ഡീന്‍ കുര്യാക്കോസ് നിർവ്വഹിക്കും.

ജീന പോൾ
ആദരിക്കൽ: സംസ്ഥാന കായിക അധ്യാപകനുള്ള അവാര്‍ഡ് നേടിയ എം.എ. കോളേജ് കായിക വിഭാഗം മേധാവി മാത്യൂസ് ജേക്കബ് അന്താരാഷ്ട്ര 1400 കി.മീ. സൈക്കിളിംഗില്‍ ഇന്ത്യയില്‍ ആദ്യമായി വിജയം കരസ്ഥമാക്കിയ ഷിനാജ് പി.എസ, അണ്ടര്‍ 14 എറണാകുളം ജില്ലാ ടീമില്‍ ഇടംനേടിയ മൂവാറ്റുപുഴ ഫുട്ബോള്‍ അക്കാദമി താരം ആദിന് ബിജു എന്നിവരെ ആദരിക്കും.
നഗരസഭ വൈസ് ചെയര്മാന് പി.കെ. ബാബുരാജ്,മുന്‍ നഗരസഭ ചെയര്മാന്മാരായ എം.എ. സഹീര്‍ ,മേരി ജോര്‍ജ് തോട്ടം കൗൺസിലർമാരായ കെ.എ. അബ്ദുല്‍സലാം, ജിനു മടയ്ക്കല്‍,പി.വൈ. നൂറുദ്ദീന്‍, പ്രണത ബുക്സ് ഡയറക്ടർ ഷാജി ജോര്‍ജ്ജ്,ക്ലബ്ബ് ഭാരവാഹികളും മുൻ ഭാരവാഹികളും ചടങ്ങിൽ സംസാരിക്കും.


