ബെംഗലൂരു: ഐ എസ് എല്ലില്‍ ഇന്ന് ശക്തരുടെ പോരാട്ടം നടക്കും.
ഗോവയില്‍ നടക്കുന്ന മത്സരത്തില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ എഫ് സി ഗോവയും ലീഗിലെ ഏക അപരാജിത ടീമായ ബെംഗളൂരു എഫ് സിയും തമ്മില്‍ ഏറ്റുമുട്ടും. ഏഴു മത്സരങ്ങളില്‍ നിന്ന് 16 പോയന്റുമായാണ് ഗോവ ലീഗില്‍ ഒന്നാമത് നില്‍ക്കുന്നത്. അറ്റാക്കിങ് തന്നെയാണ് ലൊബേരയുടെ ടീമിന്റെ കരുത്ത്.
ഈ സീസണില്‍ ഇതുവരെ 21 ഗോളുകള്‍ ഗോവ നേടിയിട്ടുണ്ട്.
8 ഗോളുകള്‍ നേടി ലീഗിലെ ടോപ്പ് സ്കോറര്‍ ആയി നില്ക്കുന്ന കോറോ തന്നെയാണ് എഫ് സി ഗോവയുടെ പ്രധാന ശക്തി. കോറോയ്ക്ക് ഒപ്പം എഡു ബേഡിയയും മികച്ച ഫോമിലാണ്. കഴിഞ്ഞ സീസണില്‍ ഗോവയില്‍ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 4-3 എന്ന സ്കോറിന് ഗോവ വിജയിച്ചിരുന്നു. കോറോ അന്ന് ഹാട്രിക്കും നേടി.
അഞ്ചു മത്സരങ്ങളില്‍ നിന്ന് 13 പോയന്റാണ് ബെംഗളൂരു എഫ് സിക്ക് ഉള്ളത്. എഫ് സി ഗോവയുടെ ശക്തി അറ്റാക്കാണെങ്കില്‍ ബെംഗളൂരു എഫ് സിയുടേത് ഡിഫന്‍സാണ്. ഇതുവരെ ലീഗില്‍ ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയത് ബെംഗളൂരു ആണ്. സെറാന്-ജുവാനാന് സഖ്യത്തിന്റെ സ്നെറ്റര് ബാക്ക് കൂട്ടുകെട്ട് ഭേദിക്കാന്‍ കോറോയ്ക്ക് അത്ര എളുപ്പമാകില്ല.
ബെംഗളൂരു എഫ് സിയുടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പരിക്കില്‍ നിന്ന് തിരിച്ചെത്തുന്നത് ബെംഗളൂരുവുന് ആത്മവിശ്വാസം നല്‍കും. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുക.

