സമാറ: ഗ്രൂപ്പ്സിയില്‍ ഡെന്മാര്ക്കും ഓസ്ട്രേലിയയും തമ്മില്‍ നടന്ന നിര്‍ണായക മത്സരം സമനിലയില്‍ പിരിഞ്ഞു.
ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയെങ്കിലും രണ്ടാം പകുതിയില്‍ വിജയഗോള്‍ കണ്ടെത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. പരാജയപ്പെട്ടാല്‍ റഷ്യന്‍ ലോകകപ്പ് സാധ്യതകള്‍ അവസാനിക്കുമായിരുന്ന ഓസ്ട്രേലിയക്ക്, ഇത് വിജയത്തോളം പോന്ന സമനിലയാണ്. അതേസമയം, ഓസ്ട്രേലിയക്കെതിരേ വിജയം നേടാന്‍ കഴിയാതെ വന്നതോടെ ഡെന്മാര്ക്കിന് ഗ്രൂപ്പിലെ അവസാന മത്സരം നിര്‍ണായകമായി മാറി.
രണ്ടാം പകുതിയില്‍ ഇരുടീമുകളും വിജയത്തിനായി ഒപ്പത്തിനൊപ്പം പൊരുതി. ആദ്യപകുതിയിലെ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഡെന്മാര്ക്ക് പുറത്തെടുത്തതെങ്കിലും പന്ത് എതിരാളികളുടെ ഗോള്‍ ലൈന്‍ കടത്താനായില്ല.
ആദ്യത്തെ അമ്പരപ്പിനു ശേഷം ഫോമിലേക്ക് ഉയര്‍ന്ന ഓസ്ട്രേലിയക്കാവട്ടെ, ദൗര്‍ഭാഗ്യവും ഡെന്മാര്ക്ക് ഗോളി ഷ്മിഷേലിന്റെ തകര്‍പ്പന്‍ സേവുകളുമാണ് വിജയത്തിനു വിലങ്ങുതടിയായത്.