കൊച്ചി: ന്യൂ ഏജ് ഓൺലൈൻ സൂപ്പർ സ്റ്റാർ കേരള വോട്ടിംഗ് 2020 ജൂലൈ 17 ന് വെള്ളിയാഴ്ച സമാപിക്കാനിരിക്കെ പല പ്രമുഖ മത്സരാർത്ഥികളെയും പിന്നിലാക്കി ഫുട്ബോൾ കമൻ്റേറ്റർ ഷൈജു ദാമോദരൻ മുന്നിൽ നിൽക്കുന്നു. അവസാന അഞ്ചിൽ നിന്ന് സൂപ്പർ സ്റ്റാർ ആരെന്ന് വെള്ളിയാഴ്ച പ്രഖ്യാപിക്കും.
100 പേരുടെ ആദ്യ ഘട്ടത്തിൽ നിന്ന് ആരംഭിച്ച ഓൺലൈൻ വോട്ടിംഗ് ആണ് ഒരു മാസത്തിന് ശേഷം സമാപിക്കുന്നത്. എം. സ്വരാജ് , വി.ടി ബൽറാം , സന്തോഷ് ജോർജ് കുളങ്ങര , അർജു , പേളി മാണി , സി.രവിചന്ദ്രൻ , കാർത്തിക്ക് ശങ്കർ തുടങ്ങി സോഷ്യൽ മീഡിയയിലെ നിരവധി പ്രമുഖർ ഉൾപ്പെട്ട മത്സരമായിരുന്നു ഇത്തവണ. അവസാന അഞ്ചിൽ ഷൈജു ദാമോദരനൊപ്പം ട്രാവൽ , ഫുഡ് , കാലാവസ്ഥ , സൗന്ദര്യ സംരക്ഷണം എന്നീ മേഖലകളിൽ നിന്നുള്ള നാല് വെബ് സൈറ്റുകളാണ് ഫൈനൽ പോരാട്ടം നടത്തുന്നത്.