മുവാറ്റുപുഴ: ഫുട്ബോള്‍ ക്ലബ്ബിന്റെ പ്രഥമ മൂവാറ്റുപുഴ ജൂനിയര്‍ ഇലവന് ഫുട്ബോള്‍ ടൂര്‍ണമെന്റിന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ഐ എം വിജയന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷനായി. നഗരസഭ ചെയര്മാന് പിപി എല്‍ദോസ്, ഉപസമിതി ചെയര്മാന്മാരായ പിഎം അബ്ദുല്‍ സലാം, അജിമുണ്ടാട്ട്, സിബി പൗലോസ്, എല്‍ദോ ബാബു വട്ടക്കാവില്‍, ജയിംസ് മാത്യു, ബാബുമാത്യു, എന്‍.കെ.രാജന് ബാബു, നിയാസ്.പി.നൂഹ്, ഇ.ജി.അജി, മുഹമ്മദ് ഹാരിസ്, ബിജു മൈലാഞ്ചേരിയില്, എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട്, മലപ്പുറം, കൊല്ലം, എറണാകുളം ജില്ലകളില്‍ നിന്നായി 32 ഫുട്ബോള്‍ ടീമുകളാണ് മത്സരിക്കുന്നത്. ചെറുമറ്റത്തില് ഐസക്ക് മാത്യു മെമ്മോറിയല്‍ ട്രോഫിയും 15000 രൂപ ക്യഷ് അവാര്‍ഡും രണ്ടാം സ്ഥാനക്കാര്‍ക്ക് മുടക്കാലില്‍ ഗ്രാനൈറ്റ്സ് ട്രോഫിയും 7500 രൂപ കാഷ് അവാര്‍ഡും സമ്മാനിക്കും. ടൂര്‍ണമെന്റ് ഞായറാഴ്ച സമാപിക്കും