പാരീസ്: മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ദ്യോര്‍ പുരസ്ക്കാരം അര്‍ജന്റീന താരം ലയണല്‍ മെസ്സിക്ക്. ആറാം തവണയാണ് നേട്ടം സ്വന്തമാകുന്നത്. ഹോളണ്ടിന്റെ പ്രതിരോധനിരതാരം വിര്‍ജില്‍ വാന്‍ ഡെയ്ക്ക്, പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയവരെ പിന്തള്ളിയാണ് ബാഴ്സലോണ നായകന് പുരസ്ക്കാരം നേടിയത്.
ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഫുട്ബോള്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരം മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് മെസ്സി നേടുന്നത്. ഇതോടെ ഏറ്റവും കൂടുല്‍ ബാലണ്‍ ദ്യോര്‍ നേടുന്ന താരമെന്ന ബഹുമതിയും ബാഴ്സ താരത്തിന് സ്വന്തമായി. അമേരിക്കയുടെ മെഗാന് റപീനോയ്ക്കാണ് മികച്ച വനിതാ ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം.
MESSI, MESSI, MESSI…
Look who's here, ready to walk on the red carpet! ???? #ballondor pic.twitter.com/VbI6riVFx2
— France Football (@francefootball) December 2, 2019