ബിസിസിഐ തലപ്പത്ത് സൗരവ് ഗാംഗുലിക്കും ജയ് ഷാക്കും തുടരാമെന്ന് സുപ്രിം കോടതി. ഭരണഘടന ഭേദഗതിക്ക് സുപ്രിം കോടതി അംഗീകാരം നല്കി.
ഉത്തരവോടെ ഗാംഗുലിക്കും ജയ്ഷായ്ക്കും മൂന്ന് വര്‍ഷം കൂടി പ്രസിഡന്റും സെക്രട്ടറിയുമായി തുടരാം. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെയും ഹിമാ കോലിയുടെയും നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സംസ്ഥാന അസോസിയേഷനില്‍ ആറ് വര്‍ഷവും ബിസിസിഐയില്‍ ആറ് വര്‍ഷവും ഉള്‍പ്പടെ 12 വര്‍ഷത്തേക്ക് ഭാരവാഹികള്‍ക്ക് തുടര്‍ച്ചയായി സേവനമനുഷ്ഠിക്കാമെന്ന് സുപ്രിം കോടതി ഉത്തരവില്‍ വ്യക്തമാക്കി.
2019 ഒക്ടോബറിലാണ് ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേല്‍ക്കുന്നത്. പിറ്റേ ദിവസം ജയ് ഷാ സെക്രട്ടറിയായും ചുമതലയേറ്റു. ഈ വര്‍ഷം ഒക്ടോബറിലാണ് ഇരുവരുടെയും കരാര്‍ പൂര്‍ത്തിയാകുന്നത്. എന്നാല്‍ സുപ്രിം കോടതി ഉത്തരവോടെ ഇരുവരുടെയും കാലാവധി നീണ്ടു.