മത്സരാനന്തര വാര്‍ത്താ സമ്മേളനങ്ങള്‍ ബഹിഷ്കരിക്കുന്നത് തുടരുകയാണെങ്കില്‍ ലോക ഒന്നാം നമ്പര്‍ താരം നവോമി ഒസാക്കയെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്താക്കുമെന്ന് ഗ്രാന്‍ഡ് സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളുടെ ബോര്‍ഡ് അറിയിച്ചു.
റോളണ്ട് ഗാരോസിലെ ആദ്യ റൗണ്ട് വിജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ കൂട്ടാക്കാതിരുന്നതിന് ഒസാക്കയ്ക്ക് സംഘാടകര്‍ 10,570 യൂറോ പിഴയിട്ടിരുന്നു. കൂടുതല്‍ പിഴയും ഭാവിയിലെ ഗ്രാന്‍ഡ് സ്ലാമുകളില്‍ നിന്നും വിലക്കുന്നതും പരിഗണിക്കേണ്ടിവരുമെന്ന് നാല് ഗ്രാന്‍ഡ് സ്ലാം സംഘാടകരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
മാനസിക ആരോഗ്യം പരിഗണിച്ച് ടൂര്‍ണമെന്റില്‍ മാധ്യമങ്ങളെ കാണില്ലെന്ന് ഒസാക്ക പ്രഖ്യാപിച്ചിരുന്നു. തോല്‍വിക്കു ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിനു ഉത്തരം നല്‍കുന്നത് താഴെ വീണയാളെ ചുവുട്ടുന്നതിന് തുല്യമാണെന്ന് ഒസാക്ക നേരത്തെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
കായിക താരങ്ങളുടെ മാനസികാ രോഗ്യത്തെക്കുറിച്ച് ആളുകള്‍ക്ക് യാതൊരു പരിഗണനയുമില്ലെന്ന് വാര്‍ത്താ സമ്മേളനം കാണുമ്പോഴും പങ്കെടുക്കുമ്പോഴും തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ഒസാക്ക പറയുന്നു.


