വരുന്ന ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് പന്ത് നയിക്കും. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഡല്‍ഹിയെ നയിച്ചിരുന്ന യുവതാരം ശ്രേയസ് അയ്യര്‍ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് പന്തിന് നറുക്ക് വീണത്. ശിഖര്‍ ധവാന്, ആര് അശ്വിന്, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് തുടങ്ങിയ പേരുകള്‍ പരിഗണയില്‍ ഉണ്ടായിരുന്നെങ്കിലും പന്തിനെ ക്യാപ്റ്റന്‍ സ്ഥാനം ഏല്പിക്കാന് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. വിവരം ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20യില്‍ തോളിനു പരുക്കേറ്റതോടെയാണ് ശ്രേയസ് അയ്യര്‍ ഐപിഎല്‍ സീസണില്‍ നിന്ന് പുറത്തായത് താരത്തിന് 4-5 മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് സൂചന.
ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. മെയ് 30നാണ് ഫൈനല്‍.


