മുവാറ്റുപുഴ: മുവാറ്റുപുഴ ചെസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓള് കേരള ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് ഓഗസ്ററ് 3-നു മുവാറ്റുപുഴ നിര്‍മല കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. 15 മിനുട്ട് + 5 സെക്കന്‍ഡ് ഇന്ക്രീമെന്റുള്ള റാപിഡ് ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരങ്ങള്‍ രാവിലെ 10 മണിക്ക് ആരംഭിക്കും. ഒരു കളിക്കാരന് ഏഴ് റൗണ്ടുകള്‍ മത്സരിക്കേണ്ടിയിരിക്കും.ചീഫ് ഓര്‍ബിറ്റര്‍ യൂനസ് കെ എ മത്സരങ്ങള്‍ നിയന്ത്രിക്കും
42,000/ രൂപ ക്യാഷ് പ്രൈസും 50 ട്രോഫികളും വിവിധ വിഭാഗങ്ങളില്‍ സമ്മാനമായി നല്‍കും. ഓപ്പണ്‍ വിഭാഗത്തില്‍ നടക്കുന്ന മത്സരത്തില്‍ 15 വയസിന് താഴെയുള്ള കുട്ടികള്‍ക്കും, 10 വയസിന് താഴെയുള്ള കുട്ടികള്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ ഉണ്ടാകും. കൂടാതെ, ബെസ്ററ് വുമണ്‍, ബെസ്ററ് വെറ്ററന്‍, ബെസ്ററ് മൂവാറ്റുപുഴ കളിക്കാരന് എന്നിങ്ങനെയും പ്രത്യേക സമ്മാനങ്ങള്‍ നല്‍കും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെസ്സ് കളിക്കാരുമായി മത്സരിക്കാനും ചെസ്സില്‍ നമ്മുടെ കഴിവ് എത്രത്തോളം ഉണ്ടെന്നു മനസിലാക്കാനും ഓപ്പണ്‍ ചെസ്സ് മത്സരങ്ങള്‍ സഹായിക്കും. രജിസ്ട്രേഷന് വിവരങ്ങള്‍ക്ക്: 8714555405