ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന വ്യത്യസ്ത ക്രിക്കറ്റ് ടൂര്‍ണമെന്റായ ദി ഹണ്ട്രഡിന്റെ ആദ്യ എഡിഷനില്‍ ഇന്ത്യന്‍ യുവതാരം ജമീമ റോഡ്രിഗസും കളിക്കും. നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്സ് ആണ് താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്. ജൂലായ് 21നാണ് ദി ഹണ്ട്രഡ് ആരംഭിക്കുക. എട്ട് വീതം വനിതാ- പുരുഷ ടീമുകളാണ് ഹണ്ട്രഡില്‍ കളിക്കുക.
ഇന്ത്യന്‍ ട്വന്റി-20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദന, കൗമാര താരം ഷഫാലി, ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മ എന്നിവരൊക്കെ ഹണ്ട്രഡിലെ വിവിധ ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
100 പന്തുകളാണ് ‘ദി ഹണ്ട്രഡി’ന്റെ ഒരു ഇന്നിംഗ്സില്‍ ഉണ്ടാവുക. ആകെ എട്ട് ഫ്രാഞ്ചൈസികളുണ്ട്. എല്ലാ ഫ്രാഞ്ചൈസികള്‍ക്കും പുരുഷ, വനിതാ ടീമുകളുണ്ട്. പുരുഷ, വനിതാ ടൂര്‍ണമെന്റുകള്‍ പ്രത്യേകമായി നടക്കും. ഈ വര്‍ഷം ജൂലായിലാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഓഗസ്റ്റ് 21ന് മത്സരങ്ങള്‍ അവസാനിക്കും.
എട്ട് വേദികളിലായി കഴിഞ്ഞ വര്‍ഷം മത്സരങ്ങള്‍ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊവിഡ് പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് മാറ്റിവെക്കുകയായിരുന്നു


