സുരേഷ് റെയ്ന ഇത്തവണ ഐപിഎല്‍ കളിക്കില്ല. ചെന്നൈ സൂപ്പര്‍ കിങ്സ് താരമായ റെയ്ന ദുബായില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് മടങ്ങിയതെന്നും ചെന്നൈ സൂപ്പര്‍ കിങ്സ് അധികൃതര്‍ വ്യക്തമാക്കി. റെയ്നയ്ക്കും കുടുംബത്തിനും പിന്തുണ അറിയിക്കുന്നതായി ടീം സി.ഇ.ഒ കെ.എസ്. വിശ്വനാഥന് പറഞ്ഞു. ദുബായിലുള്ള ടീമിലെ ഫാസ്റ്റ് ബൗളര്‍ ദീപക് ചാഹറിനും സപ്പോര്‍ട്ടിങ് സ്റ്റാഫിലെ 12 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

