ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയിലെ ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തറപറ്റിച്ച് ഇന്ത്യ വിജയം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയെ ഏകപക്ഷിയമായ അഞ്ചു ഗോളുകള്‍ക്കാണ് തറപറ്റിച്ചത്. ഇരട്ടഗോളുകളുമായി സിമ്രന്‍ജീത് സിംഗാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. 43, 46 മിനിറ്റുകളിലായിരുന്നു സിമ്രന്‍ജീതിന്റെ ഗോളുകള്‍.
മന്ദീപ് സിങ് (9), ആകാശ്ദീപ് സിങ് (12), ലളിത് ഉപാധ്യായ (45) എന്നിവരും ഇന്ത്യക്ക് ഗോള്‍ നേടി. മന്‍പ്രീത് സിംഗ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പി ആര് ശ്രീജേഷാണ് ഏക മലയാളി സാന്നിധ്യം. ഉദ്ഘാടന മല്‍സരത്തില്‍ കരുത്തരായ ബല്‍ജിയം കാനഡയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.

