പാരിസ് ഒളിമ്പിക്സിൽ ആദ്യ സ്വർണം സ്വന്തമാക്കി ചൈന. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിള്‍ മിക്സഡ് ടീം ഇനത്തില്‍ ആണ് ചൈന സ്വർണം സ്വന്തമാക്കിയത്. ദക്ഷിണ കൊറിയയ്ക്ക് വെള്ളി.ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഡബിൾസിൽ ഇന്ത്യക്കായി മത്സരിച്ച രണ്ട് ടീമുകൾക്കും തൊട്ടടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ സാധിച്ചില്ല. അർജുൻ ബാബുറ്റ-രമിതാ ജിൻഡാൽ സഖ്യം 628.7 പോയിന്റുമായി മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും ആദ്യ നാലിലേക്ക് മുന്നേറാൻ കഴിഞ്ഞില്ല.
രണ്ടാം സ്വർണവും ചൈന തന്നെയാണ് നേടിയത്. വനിതകളുടെ സിൻക്രണൈസ്ഡ് ഡൈവിലാണ് രണ്ടാം സ്വർണം. അമേരിക്ക വെള്ളിയും ബ്രിട്ടൻ വെങ്കലവും നേടി. ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച മറ്റൊരു ടീമായ സന്ദീപ് സിങ്- എലവനിൽ സഖ്യത്തിനും ആദ്യ നാലിലെത്താനായില്ല. 626.3 പോയിന്റോടെ പന്ത്രണ്ടാം സ്ഥാനത്തേക്കാണ് ഇവരെത്തിയത്. 10 മീറ്റർ എയർ പിസ്റ്റൾ പുരുഷവിഭാഗത്തിൽ സരബ്ജ്യോത് സിങ്, അർജുൻ ചീമ എന്നിവരും വനിതാവിഭാഗത്തിൽ മനു ഭേക്കർ, റിഥം സാങ്വാൻ എന്നിവരും യോഗ്യതാ റൗണ്ടിൽ ഇന്ന് മത്സരിക്കും. 21 ഷൂട്ടർമാരാണ് ഇന്ത്യക്കായി മത്സരിക്കുന്നത്.