തൊടുന്നതെല്ലാം പിഴക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ക്യാപ്റ്റന്‍ കൂളിന്റെ ഭാഗത്തു നിന്ന് സംഭവിക്കുന്നത്. തുടര്‍ പരാജയങ്ങള്‍, പാളുന്ന തന്ത്രങ്ങള്‍ മികവിലേക്കെത്താന്‍ സാധിക്കാത്ത ബാറ്റിംഗ് ഒന്നിനു പുറകെ മറ്റൊന്നായി പരാജയങ്ങളും വിമര്‍ശനങ്ങളും. അതില്‍ അവസാനത്തേതാണ് ‘യുവതാരങ്ങള്‍ക്ക് ഒരു സ്പാര്‍ക്കില്ല’ എന്ന ക്യാപ്റ്റന്‍ കൂളിന്റെ പ്രസ്താവന.
ഐപിഎല്‍ ഈ സീസണില്‍ ഇതുവരെ സ്പാര്‍ക്ക് കാണിക്കാതിരുന്ന യുവ താരങ്ങള്‍ ക്യാപ്റ്റന്‍ കൂളിന്റെ പ്രസ്്താവനയ്ക്ക് പിന്നാലെ കിടിലന്‍ ബാറ്റിംഗുമായി സ്പാര്‍ക്ക് തെളിയിക്കുകയാണ്. അതില്‍ ആദ്യത്തേത് ആര്‍സിബിക്കെതിരെ സ്ലഗ്ഗിഷ് പിച്ചില്‍ നടത്തിയ ക്ലിനിക്കല്‍ ചേസിന്റെ അമരക്കാരന് ഋതുരാജ് ഗെയ്ക്വാദ് എന്ന യുവതാരമായിരുന്നു. ഐപിഎല്ലില്‍ തന്റെ ആദ്യ ഫിഫ്റ്റി അടിച്ച ഋതുരാജ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഹര്‍ദ്ദിക് പാണ്ഡ്യ. 165-170 എന്ന് മുംബൈ ഡഗ് ഔട്ട് പോലും കണക്ക് കൂട്ടിയ ഒരു ഇന്നിംസ്ഗിനെയാണ് പാണ്ഡ്യ 195 എന്ന മാസിവ് ടോട്ടലില്‍ എത്തിക്കുന്നത്. അതിന് രാജസ്ഥാന് ബൗളര്‍മാരുടെ ഓര്‍ഡിനറി ഡെത്ത് ബൗളിംഗും ഒരു പങ്ക് വഹിച്ചു. അങ്കിത് രാജ്പൂതിനെ 27 അടിച്ച് നില്ക്കുന്ന പാണ്ഡ്യ ആര്‍ച്ചറുടെ അടുത്ത ഓവറില്‍ എടുക്കുന്നത് വെറും മൂന്ന് റണ്‍സാണ്. ത്യാഗിയും രാജ്പൂത്തും ലെംഗ്ത് ബോളുകള്‍ എറിഞ്ഞ് അടി വാങ്ങിക്കൂട്ടുകയായിരുന്നു. ഓവറിലെ 6 പന്തും യോര്‍ക്കര്‍ എറിയാന്‍ കഴിയുന്ന ബൗളറാണ് ത്യാഗി. അണ്ടര്‍ 19 ലോകകപ്പില്‍ അത് തെളിയിച്ചതാണ്. എന്നിട്ടും അയാള്‍ അത് പരീക്ഷിക്കാത്തത് അതിശയമാണ്.
ബെന്‍ സ്റ്റോക്സ് ഒരു മാച്ച് വിന്നറാണ്. അതില്‍ യാതൊരു സംശയവും ഇല്ല. ലിമിറ്റഡ് ഓവറിലും ടെസ്റ്റിലുമൊക്കെ ഇംഗ്ലണ്ട് കുപ്പായത്തില്‍ അത് തെളിയിച്ചിട്ടുണ്ട്. പക്ഷേ, ഐപിഎലില്‍ കനപ്പെട്ട പ്രൈസ് ടാഗിനപ്പുറം സ്റ്റോക്സ് വലിയ ഇംപാക്ടുകള്‍ ഉണ്ടാക്കിയിട്ടില്ല. പ്രത്യേകിച്ച് രാജസ്ഥാന് റോയല്‍സിനു വേണ്ടി അയാള്‍ ഒന്നും ചെയ്തിട്ടില്ല. പക്ഷേ, സ്റ്റോക്സ് ശരിക്കും സ്റ്റോക്സായി. റിയല്‍ മാച്ച് വിന്നര്‍. കോപ്പിബുക്ക് ഷോട്ടുകളും അണ്‍ഓര്‍ത്തഡോക്സ് ഷോട്ടുകളും കൈമുതലായ സ്റ്റോക്സ് നിലയുറപ്പിച്ചാല്‍ പിന്നെ ആരെറിഞ്ഞാലും രക്ഷയില്ല. അതിന് സ്റ്റോക്സ് തിരഞ്ഞെടുത്തത് ഇന്നലത്തെ മത്സരം ആയിപ്പോയി എന്നത് മുംബൈയുടെ ദൗര്‍ഭാഗ്യം.
അവസാനമായി സഞ്ജു സാംസണ്. മനോഹരമായാണ് അയാള്‍ ബൗണ്ടറി ക്ലിയര്‍ ചെയ്യുന്നത്. ഈസി സിക്സറുകള്‍. ഫീല്‍ഡ് പ്ലേസ്മെന്റിനെ അമ്മാനമാടുന്ന, ടൈമിംഗ് കൊണ്ട് നേടുന്ന ബൗണ്ടറികള്‍. ഇന്നലത്തെ സഞ്ജുവിന്റെ ഇന്നിംഗ്സ് പെര്‍ഫക്ട് ആയിരുന്നു. തുടക്കം കരുതലോടെ, ക്രീസില്‍ നിലയുറപ്പിച്ചശേഷം ബൗളര്‍മരെ അതിര്‍ത്തി കടത്തി. അനാവശ്യ റിസ്കില്ലാതെ കൃത്യമായി പേസ് ചെയ്ത ഒരു ഇന്നിംഗ്സ്. ആകെ ഒരു തവണയാണ് പന്ത് എഡ്ജ് ചെയ്തത്. ബാക്കിയെല്ലാം സ്വീറ്റ് സ്പോട്ടില്‍. ഇതാണ് സഞ്ജുവിന്റെ റോള്‍. ഇങ്ങനെയാണ് കളിക്കേണ്ടത്.


