മുവാറ്റുപുഴ : മുവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബ് സംഘടിപ്പിച്ച രണ്ടാമത് മൂവാറ്റുപുഴ ജൂനിയര്കപ്പ് ഇലവണ്സ് അണ്ടര്‍ 14 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളമശ്ശേരി ഗാനഡോര് ഫുട്ബോള്‍ അക്കാദമി ജേതാക്കളായി. പെരുമ്പാവൂര്‍ ആശ്രമം ഫുട്ബോള്‍ അക്കാദമിനെ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഗാനഡോര് ഫുട്ബോള്‍ അക്കാദമി കപ്പ് ഉയര്‍ത്തിയത്. 2 ദിവസം നീണ്ടനിന്ന ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ പങ്കെടുത്തു. ആദ്യ ദിനം സൗഹൃദ മത്സരങ്ങളാണ് നടന്നത്.
മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി എം അബ്ദുല്‍സലാം സമ്മാനദാനം നിര്‍വ്വഹിച്ചു. ജേതാക്കള്‍ക്ക് ചെറുമറ്റത്തില് ഐസക്ക് മാത്യു മെമ്മോറിയല്‍ 4 അടി ട്രോഫിയും 20,000 രൂപ ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. രണ്ടാം സ്ഥാനക്കാര്‍ക്ക് മുടക്കാലില്‍ ഗ്രാനൈറ്റ്സ് നല്കുന്ന 3 അടി ട്രോഫിയും 10,000 രൂപയും മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ ജി അനില്‍കുമാര്‍ കൈമാറി.
മൂവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബ് പ്രസിഡന്റ് എല്‍ദോബാബു വട്ടകാവന് അധ്യക്ഷത വഹിച്ചു. മുഖ്യ സ്പോണ്സര് രാജേഷ് മാത്യു മുഖ്യ അഥിതിയിരുന്നു. സ്പോണ്സര് ബാബു മാത്യു, ക്ലബ്ബ് സെക്രട്ടറി സാബു പി വാഴയില്‍, ട്രഷറര്‍ ജെയിംസ് മാത്യു, അക്കാദമി ഡയറക്ടര്‍ എന്‍ കെ രാജന് ബാബു, ബിജു മൈലാഞ്ചിരിയില് എന്നിവര്‍ സംസാരിച്ചു.