ഇന്ത്യന്‍ ഫുട്ബോള്‍ താരമായിരുന്ന മലയാളി ഒളിംപ്യന്‍ ഒ. ചന്ദ്രശേഖരന് അന്തരിച്ചു. 1960ലെ റോം ഒളിംപിക്സില്‍ കളിച്ച ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962ല്‍ ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു.
കാള്‍ട്ടക്സ്, ബോംബെ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. 1963ല്‍ സന്തോഷ് ട്രോഫി കിരീടം ചൂടിയ മഹാരാഷ്ട്ര ടീമിന്റെ നായകനായിരുന്നു. ഏഷ്യന്‍ കപ്പ്, മെര്‍ഡേക്ക ടൂര്‍ണമെന്റ് എന്നിവയിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.
1966ല്‍ ദേശീയ ടീമില്‍ നിന്ന് വിരമിച്ച ചന്ദ്രശേഖരന് 1973 വരെ സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്കൂറിനു (എസ്ബിഐ) വേണ്ടി ബൂട്ടണിഞ്ഞു.


